രാജ്യങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിലും ജീവിതത്തില്‍ സുരക്ഷിതത്വം നമ്മുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ അംഗങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുനല്‍കുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം.
രാഷ്ട്രീയ ~ നാറ്റോ ജനാധിപത്യ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും ദീര്‍ഘകാല സംഘര്‍ഷം ഒഴിവാക്കുന്നതിനും പ്രതിരോധ, സുരക്ഷാ വിഷയങ്ങളില്‍ കൂടിയാലോചിക്കാനും സഹകരിക്കാനും അംഗങ്ങളെ പ്രാപ്തരാക്കുന്നുണ്ട്.
അതുപോലെ മിലിട്ടറി ~ സംഘര്‍ഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിന് നാറ്റോ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, ൈ്രകസിസ് മാനേജ്മെന്റ് ഓപ്പറേഷനുകള്‍ നടത്താനുള്ള സൈനിക ശക്തിയും ഇതിന് ഉണ്ട്. നാറ്റോയുടെ സ്ഥാപക ഉടമ്പടിയിലെ പരസ്പര സഹായ വ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളില്‍ ~ വാഷിംഗ്ടണ്‍ ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 5 ~ അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉത്തരവോടുകൂടിയോ, ഒറ്റയ്ക്കോ മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ചോ ആണ് ഇവ നടക്കുന്നത്.
1949 ഏപ്രില്‍ 4 ന്, പന്ത്രണ്ട് രാജ്യങ്ങള്‍ വാഷിംഗ്ടണില്‍ ചേര്‍ന്ന് നോര്‍ത്ത് അറ്റ്ലാന്റിക് ഉടമ്പടി (നാറ്റോ) രൂപീകരിച്ചു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഗ്രേറ്റ് ബ്രിട്ടന്‍, ഐസ്ളാന്‍ഡ്, ഇറ്റലി, കാനഡ, ലുക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യുഎസ്എ എന്നിവയാണ് സ്ഥാപക രാജ്യങ്ങള്‍. 1955 മെയ് 6 ന് ജര്‍മ്മനി നാറ്റോയില്‍ ചേര്‍ന്നത്. പശ്ചിമ ജര്‍മ്മനിയിലെ അധിനിവേശ നിയമം അവസാനിപ്പിക്കുകയും ഫെഡറല്‍ റിപ്പബ്ളിക്കിന് അതിന്റെ പരമാധികാരത്തിന്റെ ഒരു ഭാഗം തിരികെ നല്‍കുകയും ചെയ്ത പാരീസ് ഉടമ്പടികളില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പായിരുന്നു പ്രവേശനം.നിലവില്‍ ഉൈ്രകന്‍, സ്വീഡന്‍ എന്നിവ ഉള്‍പ്പടെ 32 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്.ബ്രസല്‍സിലാണ് ആസ്ഥാനം.

Comments: